22 December Sunday

എൻഡിഎയിലും ഭിന്നത ; പാലക്കാട്ട്‌ ബിഡിജെഎസ്‌ മത്സരത്തിന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024


പാലക്കാട്‌
ഘടകകക്ഷിയെന്ന പരിഗണന നൽകാത്ത ബിജെപി നടപടിയിൽ പ്രതിഷേധിച്ച്‌ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്‌ മണ്ഡലത്തിൽ ബിഡിജെഎസ്‌ മത്സരത്തിന്‌. എൻഡിഎയിൽ ജനാധിപത്യമില്ലെന്നും മുന്നണിയോഗങ്ങളിൽപ്പോലും പങ്കെടുപ്പിക്കാറില്ലെന്നും ബിഡിജെഎസ്‌ സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്ന ജില്ലാ കമ്മിറ്റിയംഗം എസ്‌ സതീഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്ഥാനാർഥി നിർണയ ചർച്ചകളിൽ ബിഡിജെഎസ്സിനെ പങ്കെടുപ്പിച്ചില്ല. എന്തുകൊണ്ടെന്ന്‌ ചോദിച്ചാൽ, നിങ്ങൾക്കെത്ര വോട്ടുണ്ടെന്നാണ്‌ മറുചോദ്യം. സ്ഥാനാർഥിത്വത്തിലൂടെ അതിനുള്ള ഉത്തരം നൽകും–- സതീഷ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top