മുളന്തുരുത്തി > ബിജെപിയിൽ ഗ്രൂപ്പ് പോര് രൂക്ഷമായതോടെ പേപ്പതിയിൽ ബിജെപി സംസ്ഥാന നേതാവിനെ പിറവത്തെ പ്രാദേശിക നേതാവ് ആക്രമിച്ചതായി പരാതി. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി പേപ്പതി സ്വദേശി എം ആശിഷിനെ (39) വീട്ടിലേക്ക് പോകുംവഴി ബിജെപി പിറവം മണ്ഡലം സെക്രട്ടറി ശൈലേഷ് കുമാറിന്റെ നേതൃത്വത്തിൽ മർദിച്ചെന്നാണ് പരാതി.
കഴിഞ്ഞദിവസം രാത്രി വീടിന് സമീപംവച്ച് കമ്പിവടികൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്ന് പിറവത്തെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആശിഷ് പറയുന്നു.
അതേസമയം, രാത്രിയോടെ ആശിഷ്, ശൈലേഷിന്റെ വീട്ടിലെത്തി അസഭ്യം പറയുകയും ആക്രമിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. ശൈലേശിന്റെ അമ്മയുടെ വലതു കൈക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആരക്കുന്നം എ പി വർക്കി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവിഭാഗത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി മുളന്തുരുത്തി എസ്ഐ എം പി എബി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..