ആലപ്പുഴ> ബോട്ടില്‍ നിന്നും വേമ്പനാട്ട് കായലിലേക്ക് ചാടിയ വ്യക്തിയുടെ മൃതദേഹം കണ്ടെത്തി. കുമരകം മുഹമ്മ റൂട്ടില്‍ സര്‍വീസ് ബോട്ടില്‍ നിന്നും കായലിലേക്ക് ചാടിയ ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ (56, തമ്പി) മൃതദേഹമാണ് കണ്ടെത്തിയത്.
ഫയര്‍ഫോഴ്സും സ്‌കൂബാ ടീം അംഗങ്ങളും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തെരച്ചിലില്‍ കായലിന്റെ മധ്യഭാഗത്ത് ബോട്ട് ചാലിന് സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത്.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..