22 December Sunday

കൊല്ലത്ത് വള്ളം മറിഞ്ഞ് അപകടം: രണ്ട് പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

കൊല്ലം > കൊല്ലം കരുനാ​ഗപ്പള്ളിയിൽ വള്ളം മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. തുറയിൽ വടക്കതിൽ സ്വദേശി അജിത്(23), സുഹൃത്ത് ശ്രീരാ​ഗ്(24) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം. പള്ളിക്കലാറിൽ കരുനാ​ഗപ്പള്ളി പാണ്ടിയാല കടവിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്.

നാല് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ശ്രീരാഗിന്റെ ഇരട്ട സഹോദരൻ ശ്രീരാജ്, അനന്ദു എന്നിവരാണ് നീന്തിരക്ഷപ്പെട്ടത്.  ശ്രീരാഗും അജിത്തും ഒഴുക്കിൽപെടുകയായിരുന്നു. ഫയർഫോഴ്സിന്‍റെ സ്കൂബാ സംഘം എത്തിയാണ് ഇവരെ കണ്ടെത്തിയത്. രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top