21 October Monday

ചമ്പക്കുളം മൂലം വള്ളം കളിക്കിടെ സ്ത്രീകള്‍ തുഴഞ്ഞ വള്ളം മറിഞ്ഞ്‌ അപകടം

വെബ് ഡെസ്‌ക്‌Updated: Monday Jul 3, 2023

ആലപ്പുഴ> ചമ്പക്കുളം മൂലം വള്ളം കളിക്കിടെ സ്ത്രീകള്‍ തുഴഞ്ഞ വള്ളം മറിഞ്ഞ് അപകടം. കാട്ടില്‍ മേക്കതില്‍ വള്ളമാണ് മുങ്ങിയത്. വള്ളം മറിഞ്ഞയുടനെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാള്‍ എല്ലാവരെയും കരയ്‌ക്കെത്തിച്ചു.

25 പേരുണ്ടായിരുന്ന വള്ളമാണ് മുങ്ങിയത്. ചമ്പക്കുളം പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളാണ് വള്ളം തുഴഞ്ഞത്. വള്ളത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് മറ്റ് വള്ളം കളി മത്സരങ്ങള്‍ നിര്‍ത്തിവെച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top