23 December Monday

കൊച്ചിയിൽ വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങളൊരുക്കി 'ബോബോ'

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

കൊച്ചി > വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങൾ, പുസ്തകങ്ങൾ, കഫേ തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ സംരഭമായ 'ബോബോ' ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡനും കുടുംബവും വളർത്തുനായ ജോയിയ്ക്കൊപ്പമാണ് ഉദ്‌ഘാടന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.

വളർത്തു മൃഗങ്ങൾക്കുള്ള സേവനങ്ങൾക്കൊപ്പം അവയുടെ ഉടമസ്ഥർക്ക് ഗുണപരമായ സമയം ചിലവഴിക്കാൻ പാകത്തിലുള്ള പുസ്‌തകശാലയും കഫേയും ഒരിടത്ത് സമന്വയിപ്പിക്കാനാണ് ബോബോ എന്ന സംരംഭത്തിന്റെ ലക്ഷ്യം. വളർത്തുമൃഗങ്ങൾക്ക് ഇടപഴകാനും കളിക്കാനും വിശ്രമിക്കാനും കഴിയുന്ന രീതിയിലുള്ള അന്തരീക്ഷമൊരുക്കിയിരിക്കുന്നു.

വളർത്തു നായകൾക്കുള്ള ആഡംബര സ്വീറ്റ്മുറി, പൂച്ചകൾക്കും നായ്ക്കൾക്കും പ്രത്യേക താമസ സ്ഥലങ്ങൾ, പുസ്‌തകങ്ങൾ, സ്റ്റേഷനറികൾ, കലാസാമഗ്രികൾ എന്നിവയും ലഭ്യമാണ്. വളർത്തുമൃഗങ്ങൾക്കും അവയുടെ ഉടമസ്ഥർക്കും പ്രത്യേക പെറ്റ് മെനു അവതരിപ്പിക്കുന്ന ഒരു കഫേയും ഇവിടെയുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top