23 December Monday

ഇരുതുള്ളിപുഴയിൽ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

മുക്കം > ഇരുതുള്ളിപ്പുഴയിൽ കോടഞ്ചേരി കരിമ്പാലക്കുന്ന് കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട്  കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം  കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി സുലൻ കിസൻ (20) ആണ് മരിച്ചത്.

കോടഞ്ചേരി ഈരൂടിലെ സ്വകാര്യ എസ്റ്റേറ്റ് ജീവനക്കാരനായ യുവാവ് ഞായർ ഉച്ചയോടെയാണ് കുളിക്കാനായി പുഴയിലേക്ക് പോയത്. വൈകിട്ടും മുറിയിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഒപ്പമുള്ളവർ വിവരം കോടഞ്ചേരി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് രാത്രി മുക്കം അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്ന് രാവിലെ മുക്കം അഗ്നി രക്ഷാസേനയുടെ സ്കൂബ ടീം അംഗങ്ങളും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് നടത്തിയ  തിരച്ചിലിൽ  എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നി രക്ഷാസേനയുടെ സ്‌കൂബ ടീമാണ് മൃതദേഹം പുറത്തെടുത്തത്.‌ ഒരു മാസം മുൻപാണ് ജോലിയുടെ ആവശ്യത്തിനായി യുവാവ് എസ്റ്റേറ്റിൽ എത്തിയത്. മുക്കം സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top