കൊച്ചി > നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി. ഡൽഹിയിൽനിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. കൊച്ചിയിൽനിന്ന് തിങ്കൾ പകൽ 12ന് പുറപ്പെട്ട വിസ്താര എയർവേയ്സിലും വൈകിട്ട് നാലിന് കൊച്ചിയിലെത്തിയ ഇൻഡിഗോ വിമാനത്തിലും ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. വിമാനം പുറപ്പെട്ടശേഷം ട്വിറ്ററിലാണ് ഡൽഹി വിമാനത്താവളത്തിൽ സന്ദേശം ലഭിച്ചത്.
വൈകിട്ട് നാലിന് കൊച്ചിയിൽ എത്തിയ ഇൻഡിഗോ വിമാനം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഡൽഹിയിലെത്തിയ വിസ്താര വിമാനവും ബോംബ് സ്ക്വാഡ് പരിശോധിച്ച് സന്ദേശം വ്യാജമെന്ന് ഉറപ്പിച്ചു. ഈ മാസം നാലാമത്തെ തവണയാണ് കൊച്ചിയിൽനിന്നുള്ള വിമാനങ്ങൾക്ക് വ്യാജ ഭീഷണിസന്ദേശം എത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..