22 December Sunday

കൊച്ചിയിലും വിമാനത്തിന്‌ ബോംബ്‌ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

കൊച്ചി> നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമനത്താവളത്തിൽ ബോംബ്‌ ഭീഷണി. ശനി പകൽ 12.45ന്‌ ബംഗളൂരുവിലേക്ക്‌ പുറപ്പെടേണ്ട വിമാനത്തിന് നേരെയായിരുന്നു ബോംബ്‌ ഭീഷണി. കൊച്ചി–-ബംഗളൂരു അലൈൻസ്‌ എയർ വിമാനത്തിൽ ബോംബ്‌ വച്ചിട്ടുണ്ടെന്നായിരുന്നു ശനിയാഴ്‌ച ലഭിച്ച സന്ദേശം.

അലൈൻസ്‌ എയറിന്റെ എക്‌സ്‌ അക്കൗണ്ടിലും സിസ്‌റ്റംസ്‌ ഓപ്പറേഷൻസ്‌ കൺട്രോൾ സെന്ററിലും ബോംബ്‌ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബോംബ്‌ ഭീഷണികൾ നിരീക്ഷിക്കുന്ന കൊച്ചി വിമാനത്താവളത്തിലെ ബോംബ്‌ ത്രെട്ട്‌ അസസ്‌മെന്റ്‌ കമ്മിറ്റി യോഗം ചേർന്ന്‌ സുരക്ഷാ പരിശോധനകൾ ശക്തമാക്കാൻ നിർദ്ദേശിച്ചു. ഇതേ തുടർന്ന്‌ വിമനത്താവളത്തിലും വിമാനത്തിനകത്തും പരിശോധന നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top