03 December Tuesday

സ്തനാർബുദ ബോധവൽക്കരണം:
കെജിഒഎ ക്യാമ്പ് നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

കളമശേരി
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) ജില്ലാ കമ്മിറ്റി സ്തനാർബുദ ബോധവൽക്കരണവും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.


കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററുമായി ചേർന്നായിരുന്നു ക്യാമ്പ്. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. ബോബി പോൾ ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡന്റ്‌ പി എ നദീറ അധ്യക്ഷയായി. സെക്രട്ടറി സി ആർ സോമൻ, ഡോ. അനി എബ്രഹാം, കെ കെ ബിനു, എം ജി മോഹനൻ, ഡോ. കെ ഇ അമീർ അലി,  ആനി ജെ സെനത്ത്  എന്നിവർ സംസാരിച്ചു.  ക്യാൻസർ റിസർച്ച് സെന്റർ സർജിക്കൽ ഓങ്കോളജി അസിസ്റ്റന്റ്‌ പ്രൊഫസർ ഡോ. റിന്റു ജോർജ് പരിശോധനയ്ക്ക് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top