20 September Friday

ബ്രണ്ണൻ കോളേജിന് ദേശീയ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

ധർമടം > തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് (എൻ ഐ ആർ എഫ്) - 2024 പട്ടികയിൽ 100 - 150 ബാൻഡിൽ ഇടം നേടി. ആഗോള വിദ്യാഭ്യാസ ഗുണനിലവാര സൂചകങ്ങൾ മുൻനിർത്തി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നടത്തിയ പരിശോധനയിൽ പങ്കെടുത്ത മൂവായിരത്തി നന്നൂറോളം കോളേജുകളിൽ നിന്നാണ് ബ്രണ്ണൻ്റെ ഈ നേട്ടം. മുൻപ് നടന്ന നാക് പരിശോധനയിൽ എ പ്ലസ് ഗ്രേഡ് നേടാനായതും കഴിഞ്ഞ മൂന്നു വർഷങ്ങളിലും എൻ ഐ ആർ ഫ് റാങ്ക് പട്ടികയിൽ മികച്ച സ്ഥാനം നിലനിർത്താൻ കഴിഞ്ഞതും ഉത്തര മലബാറിലെ ഏറ്റവും വലിയ കലാലയമായ ബ്രണ്ണന് നേട്ടമായി.  

ഭൗതിക, അക്കാദമിക, അക്കാദമികേതര, ഗവേഷണ മേഖലകളിൽ വരും വർഷങ്ങളിലും മികച്ച പ്രകടനം ആവർത്തിക്കാനുള്ള കൂട്ടായ പരിശ്രമം നടന്നു വരികയാണെന്നും ഇതിന് സർക്കാരിന്റെ വലിയ പിന്തുണയാണ് ലഭിച്ചു വരുന്നതെന്നും പ്രിൻസിപ്പൽ പ്രൊഫ. ജെ വാസന്തി, പി ടി എ വൈസ് പ്രസിഡൻ്റ് എ കെ ശ്രീജിത്ത്, എൻ ഐആർ എഫ് കോർഡിനേറ്റർ കെ വി ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top