തിരുവനന്തപുരം
ബിഎസ്‌എൻഎല്ലിന് കേരളത്തിൽ ഒരുമാസത്തിനിടെ വർധിച്ചത് ഒരുലക്ഷത്തോളം ഉപയോക്താക്കൾ. ജൂലൈയിൽ ആകെ ഉപയോക്താക്കളുടെ എണ്ണം 90 ലക്ഷം കടന്നു. മുൻമാസങ്ങളിൽ ബിഎസ്‌എൻഎൽ കണക്‌ഷൻ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നു.
ഡാറ്റ, കോൾ എന്നിവയ്‌ക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചതും ഇന്റർനെറ്റിന്റെ വേഗം വർധിപ്പിച്ചതും സാധാരണക്കാരെ ബിഎസ്‌എൻഎല്ലിനോട് വീണ്ടും അടുപ്പിച്ചു. നേരത്തെ പ്രതിദിനം ശരാശരി 30-00–- 4000 പേർ മറ്റ് മൊബൈൽ ഫോൺ കമ്പനികളിലേക്ക് പോർട്ട് ചെയ്തിരുന്നു. ജൂലൈ ആദ്യം റിലയൻസ് ജിയോ നിരക്ക് വർധിപ്പിച്ചു. എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയും നിരക്ക് കൂട്ടി. 2-0 മുതൽ 30 ശതമാനംവരെയായിരുന്നു വർധന. ഇതെല്ലാമാണ് ഉപയോക്താക്കളെ ബിഎസ്‌എൻഎല്ലിലേക്ക് തിരികെയെത്തിച്ചത്. 4 ജി സേവനം ബിഎസ്‌എൻഎൽ ശക്തിപ്പെടുത്തിയതോടെ പോർട്ട് ചെയ്‌ത് പോകുന്നവരുടെ എണ്ണം തടയാനുമായി.
മിക്ക ജില്ലകളിലും അമ്പതുവരെ ടവറുകൾ പുതുതായി ബിഎസ്‌എൻഎല്ലിന്റേതായി വന്നു. ടിസിഎസുമായി 4 ജി കണക്ടിവിറ്റി വർധിപ്പിക്കാനുള്ള കരാറിന്റെ ഭാഗമാണിത്. 4ജിയിൽനിന്ന് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ നിലവിലെ ടവർ മതി. രണ്ട് സ്പെക്‌ട്രംകൂടി ഉപയോഗക്ഷമാകുമ്പോൾ നെറ്റും കോളും തടസ്സമില്ലാതെ നൽകാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..