ചൂരൽമല> വയനാട്ടിലും നിലമ്പൂർ താലൂക്ക് പരിധിയിലും ബിഎസ്എൻഎൽ മൊബൈൽ സേവനം ശനിയാഴ്‌ചവരെ സൗജന്യം. മൂന്ന് നാൾ പരിധിയില്ലാത്ത സൗജന്യ കോളും പ്രതിദിനം ഒരു ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. വാലിഡിറ്റി കഴിഞ്ഞവർക്ക് മൂന്ന് ദിവസത്തേക്ക് നീട്ടിനൽകുമെന്നും കോഴിക്കോട്- വയനാട് ജില്ലാ സീനിയർ ജനറൽ മാനേജർ സാനിയ അബ്ദുൾ ലത്തീഫ് അറിയിച്ചു.
നഷ്ടപ്പെട്ടവർക്ക് പകരം സിം കാർഡ് നൽകാൻ കൽപ്പറ്റ കസ്റ്റമർ കെയർ സെന്ററിൽ പ്രത്യേക ഹെൽപ് ഡസ്‌ക് ആരംഭിച്ചു. 04936- 207300 നമ്പറിൽ ബന്ധപ്പെടാം. രേഖകൾ നഷ്ടപ്പെട്ടവർക്ക് സിം കാർഡ് അനുവദിക്കാൻ ആധാർ നമ്പർ മതി. കസ്റ്റമർ കെയർ സെന്റർ രാവിലെ 9.30 മുതൽ അഞ്ചുവരെ പ്രവർത്തിക്കും. രാവിലെ ആറുമുതൽ രാത്രി 10വരെ ഹെൽപ് ഡസ്‌ക് നമ്പറിൽ ബന്ധപ്പെടാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..