23 December Monday

കാരാകുറിശ്ശിയിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം: 50 പവൻ കവർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

പാലക്കാട് > കാരാകുറിശ്ശിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് 50 പവൻ കവർന്നു. പു​ല്ലി​ശ്ശേ​രി സ്രാ​മ്പി​ക്ക​ല്‍ ഷാ​ജ​ഹാ​ന്റെ വീ​ട്ടിലാണ് ​മോഷ​ണം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നും ആ​റ​ര​ക്കും ഇ​ട​യി​ലാ​ണ് കവർച്ച നടന്നതെന്ന് പൊലീസ് പറഞ്ഞു. കുടുംബം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ വീ​ടു​പൂ​ട്ടി  ​പ്ര​ദേ​ശ​ത്തെ വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യി​രു​ന്നു. മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ വീ​ടി​ന്റെ പി​ന്‍വ​ശ​ത്തെ ഗ്രി​ൽ തു​റ​ന്നി​ട്ട നി​ല​യി​ലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് അലമാരയിൽ നിന്നും 50 പവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞത്.

മണ്ണാർക്കാട് പൊലീസിൽ മോഷണം വിവരം അറിയിച്ചു. തുടർന്ന് പാ​ല​ക്കാ​ട്ടു​നി​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top