22 December Sunday

അടൂരിൽ സ്വകാര്യ ബസ് മറിഞ്ഞ്‌ ഇരുപതോളം പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

അടൂർ > പത്തനംതിട്ട അടൂരിന് സമീപം പഴകുളത്ത് സ്വകാര്യ ബസ് മറിഞ്ഞു. അപകടത്തിൽ 20 തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടൂരിലെ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അടൂരിൽ നിന്ന്‌ കായംകുളത്തേക്ക് പോയ സ്വകാര്യ ബസ്സായ ഹരിശ്രീയാണ്‌ അപകടത്തിൽപ്പെട്ടത്. പഴകുളത്തിനടുത്ത് ഭവദാസൻ മുക്കിലാണ് അപകടം. ബസ്സിന്റെ പ്ലെയിറ്റ് ഒടിഞ്ഞ ശേഷം സമീപത്തെ പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top