നാദാപുരം> നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പെടെ അമ്പതിലേറെ പേര്‍ക്ക് പരിക്ക്. വെള്ളി രാവിലെ ഏഴ് മണിയോടെ കക്കംവെള്ളി നാദാപുരം സഹകരണ ബാങ്കിന് മുന്‍വശത്തെ സംസ്ഥാന പാതയിലാണ് അപകടം.
പരിക്കേറ്റവരെ മെഡിക്കല്‍ കോളജ്, വടകര താലൂക്ക് ആശുപത്രി,നാദാപുരം ഗവ താലൂക്ക് ആശുപത്രി, വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി ഡ്രൈവറെ അഗ്‌നി രക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
കൈവേലിയില്‍ നിന്ന് ഗുരുവായൂരേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. സ്വകാര്യബസ് അമിത വേഗതയിലെത്തി കെഎസ്ആര്‍ടിസിയിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധനക്ക് എടുത്തു. ചേലക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്സും, നാട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നവരും ഓട്ടോഡ്രൈവര്‍മാരും പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പരിക്കേറ്റവരില്‍ ഏറെയും. പരിക്കേറ്റവരെ കൊണ്ട് നാദാപുരം ഗവ. ആശുപത്രി നിറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..