22 December Sunday

കാഞ്ഞങ്ങാട് ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

കാഞ്ഞങ്ങാട് > കാഞ്ഞങ്ങാട് ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരിക്കേറ്റു. സ്വകാര്യബസിന് പിറകിൽ കെഎസ്ആർടിസി ബസിടിച്ചാണ് അപകടം. ഇരു ബസുകളിലെയും യാത്രക്കാരായ 25 പേർക്ക് പരിക്കേറ്റു. ശനിയാഴ്‌ച വൈകിട്ട് അഞ്ചു മണിയോടെ നോർത്ത് ചിത്താരിയിലാണ് അപകടം.

രണ്ട് ബസുകളും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു. നോർത്ത് ചിത്താരി അസീസിയ സ്കൂളിന് സമീപം എത്തിയപ്പോൾ സ്വകാര്യബസിന് പിറകിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top