23 December Monday

കോഴിക്കോട് സ്വകാര്യബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

കോഴിക്കോട് > നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. വെള്ളി രാവിലെ എട്ടോടെയാണ് അപകടം.  നാദാപുരം ഗവ. ആശുപത്രിക്കു സമീപമാണ് അപകടമുണ്ടായത്. കൈവേലിയിൽ നിന്ന് ഗുരുവായൂരേക്ക് പോവുകയായിരുന്ന കെഎസ്ആർടിസിയും വടകരയിൽനിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകളുടെയും മുൻഭാ​ഗം പൂർണമായി തകർന്നു. സീറ്റിൽ കുടുങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവറെ ഫയർഫോഴ്സെത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ നാദാപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top