22 December Sunday

സ്വകാര്യ -ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

കണ്ണൂര്‍> സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കൊട്ടിയൂര്‍ ടൗണിന് സമീപം മലയോര ഹൈവേയിലാണ് അപകടം നടന്നത്. അപകടത്തില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു.

മാനന്തവാടിയില്‍ നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കണ്ണൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

സ്വകാര്യ ബസിലെ ഡ്രൈവര്‍ പേരിയ ആലാറ്റിന്‍ സ്വദേശി സായന്തി(29)ന് കൈക്കും തലക്കും ഗുരുതര പരിക്കേറ്റു. ടൂറിസ്റ്റ് ബസ് യാത്രക്കാരായ ധര്‍മടം സ്വദേശികളായ ഷീന(52), ഷംന(49), സ്വകാര്യ ബസ് യാത്രക്കാരായ പുല്‍പ്പള്ളി സ്വദേശിനി പുഷ്പ(42), പേരിയ സ്വദേശിനി ഗിരിജ(44), ഭര്‍ത്താവ് സുരേഷ്(48), സാറാമ്മ(78), ഷേര്‍ലി(53), ഷിബില(53), ധന്യ(25), വെള്ള (58), മിനി(36), അഷറഫ്(48), ഇസ്മയില്‍(58), അക്ഷയ്, വിപിന്‍കുമാര്‍(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചുങ്കക്കുന്ന് സെന്റ് കമില്ലസ് ആശുപത്രിയിലും കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.

അപകടത്തില്‍ സ്വകാര്യ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കേളകം പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ അപകടത്തില്‍പ്പെട്ട ബസ്സുകള്‍ സ്ഥലത്ത് നിന്നും നീക്കം ചെയ്തു.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top