22 December Sunday

അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാലുപേരുടെ നില ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

കോഴിക്കോട് > അത്തോളി കോളിയോട് താഴത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. കുറ്റ്യാടി ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് നിന്ന് അത്തോളിയിലേക്ക് പോകുന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു, നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ 37 പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസുകളുടെ മുൻഭാഗം തകർന്നനിലയിലാണ്. ബസിന്റെ തകർന്ന ഭാഗത്ത് കൂടെയാണ് ഡ്രെെവറെ നാട്ടുകാർ പുറത്തെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top