22 December Sunday

കളമശേരിയിൽ ഓടുന്ന ബസിൽ കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

കളമശേരി > കളമശേരിയിൽ ഓടുന്ന ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയിൽ. കളമശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. അസ്ത്ര ബസിലെ കണ്ടക്ടർ ഇടുക്കി സ്വദേശി അനീഷാണ് (34) കൊല്ലപ്പെട്ടത്. പെൺ സുഹൃത്തിനെ കളിയാക്കിയതിലുള്ള പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.

കളമശേരി എച്ച്എംടി ജങ്‌ഷനിലെ സെൻട്രൽ ജുമാമസ്‌ജിദിന്‌ സമീപമാണ്‌ കൊലപാതകം നടന്നത്‌.  ഒരു വർഷമായി തൃപ്പൂണിത്തുറയിൽ നിന്നും എച്ച്‌എംടി ജങ്‌ഷനിലേക്ക്‌ സർവ്വീസ്‌ നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്‌ടറാണ്‌ അനീഷ്‌. മാസ്ക് ധരിച്ചെത്തിയ പ്രതി ബസിൽ ഓടിക്കയറിയ ശേഷം അനീഷിനെ കുത്തുകയായിരുന്നു.

യാത്രക്കാരുടെ മുന്നിൽ വച്ചാണ് കൊല നടന്നത്. കുത്തിയ ശേഷം പ്രതി ബസിൽ നിന്നും ഇറങ്ങിയോടി. അനീഷിന്റെ മൃതദേ​ഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top