23 December Monday

പാലക്കാട്‌, ചേലക്കര, വയനാട്‌ ഇന്നറിയാം ; ഒമ്പതോടെ ആദ്യ 
 ഫലസൂചന

പ്രത്യേക ലേഖകൻUpdated: Saturday Nov 23, 2024



തിരുവനന്തപുരം
ആവേശത്തിരകൾ അലയടിച്ച പ്രചാരണത്തിനൊടുവിൽ പിരിമുറുക്കത്തിന്‌ അവസാനമിട്ട്‌ വയനാട്‌, പാലക്കാട്‌, ചേലക്കര ഉപതെരഞ്ഞെടുപ്പ്‌ ഫലം ശനിയാഴ്‌ച പ്രഖ്യാപിക്കും.  മഹാരാഷ്‌ട്ര, ജാർഖണ്ഡ്‌ നിയമസഭ പൊതുതെരഞ്ഞെടുപ്പുകളുടെയും  മഹാരാഷ്‌ട്രയിലെ നാന്ദേഡ്‌ ലോക്‌സഭ മണ്ഡലത്തിലെയും വിവിധ സംസ്ഥാനങ്ങളിലായി 48 നിയമസഭ ഉപതെരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണലും ഇതിനൊപ്പം നടക്കും.

രാവിലെ എട്ടിന്‌ സ്‌ ട്രോങ് റൂം തുറന്ന്‌ വോട്ടെണ്ണൽ ആരംഭിക്കും.  ഒമ്പതോടെ ആദ്യ ഫലസൂചന. ഒക്ടോബർ 15 നാണ്‌  ഈ  തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top