പാലക്കാട് > പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അരമണിക്കൂറിനുള്ളിൽ ആദ്യ ഫലസൂചനകൾ പുറത്തുവരും.
പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങൾക്കുപുറമെ മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭ പൊതുതെരഞ്ഞെടുപ്പുകളുടെയും മഹാരാഷ്‌ട്രയിലെ നാന്ദേഡ് ലോക്‌സഭ മണ്ഡലത്തിലെയും വിവിധ സംസ്ഥാനങ്ങളിലായി 48 നിയമസഭ ഉപതെരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണലും ഇതിനൊപ്പം നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..