25 September Wednesday

28 വാർഡിൽ ഇന്ന്‌ ഉപതെരഞ്ഞെടുപ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 28, 2023

തിരുവനന്തപുരം > സംസ്ഥാനത്തെ ഇടുക്കി, കാസർകോട് ഒഴികെ 12 ജില്ലയിലെ 28 തദ്ദേശ വാർഡിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴ്‌ മുതൽ വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. 

ഒന്നുവീതം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോർപറേഷൻ വാർഡുകളിലും രണ്ട് മുനിസിപ്പാലിറ്റി, 23 പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് . ആകെ 97 സ്ഥാനാർഥികളാണുള്ളത്‌. വോട്ടെടുപ്പിന് 163 പോളിങ് ബൂത്ത്‌ സജ്ജമാക്കിയിട്ടുണ്ട്. വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10ന് അതാത് കേന്ദ്രങ്ങളിൽ ആരംഭിക്കും. ഫലം  www.lsgelection.kerala.gov.in വെബ്സൈറ്റിൽ തത്സമയം അറിയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top