03 November Sunday

തോപ്പ്, മുടിക്കൽ, കൊടികുത്തുമല 
വിധിയെഴുത്ത്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024


കൊച്ചി
ജില്ലയിൽ ചിറ്റാറ്റുകര, വാഴക്കുളം, ചൂർണിക്കര പഞ്ചായത്തുകളിലെ മൂന്ന്‌ വാർഡുകളിലേക്ക്‌ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്‌ച നടക്കും. ചിറ്റാറ്റുകരയിലെ തോപ്പ് എട്ടാംവാർഡ്, വാഴക്കുളത്തെ മുടിക്കൽ എട്ടാംവാർഡ്, ചൂർണിക്കരയിലെ കൊടികുത്തുമല ഒമ്പതാംവാർഡ് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.


കൊടികുത്തുമല ഒമ്പതാംവാർഡിൽ പൊതുപ്രവർത്തകനും ഫോട്ടോഗ്രാഫറുമായ കൊടികുത്തുമല തരകപീടികയിൽ ടി എ ജലീൽ ആണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിലെ എ കെ ഷെമീർ ലാല, എൻഡിഎയിലെ എൻ ബി വിനൂബ് എന്നിവരാണ്‌ മറ്റു സ്ഥാനാർഥികൾ. യുഡിഎഫ്‌ അംഗം സി പി നൗഷാദ്‌ മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ചതിനെത്തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌.


തോപ്പ് എട്ടാംവാർഡിൽ രതി ബാബുവാണ്‌ എൽഡിഎഫ് സ്ഥാനാർഥി, യുഡിഎഫിന്റെ- കെ ഡി സലി, എൻഡിഎ–-പി ഡി സജീവൻ, എസ്ഡിപിഐ–-എൻ എം അജേഷ് എന്നിവരാണ് മത്സരരംഗത്തുള്ളത്. സിപിഐ എം അംഗം എ എ പവിത്രന്റെ നിര്യാണത്തെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌.


വാഴക്കുളം പഞ്ചായത്ത് മുടിക്കൽ എട്ടാംവാർഡിൽ എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയായി ടി എസ് അംബിയാണ്‌ ജനവിധി തേടുന്നത്‌. ഷുക്കൂർ പാലത്തിങ്കൽ–-യുഡിഎഫ്, എ കെ അനീഷ്–-എൻഡിഎ എന്നിവരാണ്‌ മറ്റു സ്ഥാനാർഥികൾ. കോൺഗ്രസ്‌ അംഗം സി പി സുബൈറുദീൻ അർബുദബാധിതനായി മരിച്ചതിനാലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.


തോപ്പ് വാർഡിൽ 1719ഉം, കൊടികുത്തുമല വാർഡിൽ 1481ഉം, മുടിക്കൽ വാർഡിൽ 1683ഉം വോട്ടർമാരുണ്ട്. ബുധനാഴ്‌ചയാണ്‌ വോട്ടെണ്ണൽ. ചൂർണിക്കരയിലേത്‌ പഞ്ചായത്ത്‌ ഹാളിലും മുടിക്കൽ വാർഡിലേത്‌ മുടിക്കൽ ഗവ. സ്‌കൂളിലും അസാസുൽ ഇസ്ലാം മദ്രസയിലും ചിറ്റാറ്റുകരയിലേത്‌ പഞ്ചായത്ത്‌ ഹാളിലുമാണ്‌ എണ്ണുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top