മാരാരിക്കുളം > ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ അരുൺ ദേവ് വിജയിച്ചു. യുഡിഎഫിലെ ഷൈൻ മങ്കടക്കാടിനേക്കാൾ 1911 വോട്ടിന്റെ ഭൂരിപക്ഷം നേടി. ബിജെപി സ്‌ഥാനാർഥി ഡി പ്രസാദിന് 648 വോട്ട് ലഭിച്ചു. സിപിഐ എം അംഗമായിരുന്ന എം രജീഷിന്റെ മരണത്തെ തുടർനറൊണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 10561 വോട്ടർമാരിൽ 6781 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എൽഡിഎഫിന് 4022 വോട്ടും യുഡിഎഫിന് 2111 വോട്ടും ലഭിച്ചു.
കഴിഞ്ഞ തവണ യുഡിഎഫിലെ ബി എൻ ജയചന്ദ്രനേക്കാൾ 2171 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രജീഷ് വിജയിച്ചത്. ഇവിടെ ബിജെപി സ്‌ഥാനാർഥിയായിരുന്ന പി പ്രസാദിന് 1391 വോട്ടാണ് ലഭിച്ചത്. ഇത്തവണ ബി ജെ പി വോട്ട് പകുതിയിലേറെ കുറഞ്ഞു. ആകെ 13 ഡിവിഷനുകളുള്ള ബ്ലോക്കിൽ നിലവിൽ എൽഡിഎഫിന് 11, യുഡിഎഫ് 2 എന്നതാണ് കക്ഷിനില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..