22 December Sunday

പാലക്കാട്‌ മൂന്നിടത്ത്‌ യുഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

പാലക്കാട്‌> പാലക്കാട്‌ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച്‌ വാർഡുകളിൽ  നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത്‌ എൽഡിഎഫും മൂന്നിടത്ത്‌ യുഡിഎഫും വിജയിച്ചു.

കൊല്ലങ്കോട്‌ ബ്ലോക്ക്‌ പഞ്ചായത്തിലെ പാലത്തുള്ളിയിൽ എൽഡിഎഫിലെ  കെ പ്രസന്നകുമാരി 758 വോട്ടിനാണ്‌ വിജയിച്ചത്‌.  ഡിവിഷൻ എൽഡിഎഫ്‌ നിലനിർത്തി. ഷോളയൂർ പഞ്ചായത്തിലെ ഒന്നാം വാർഡ്‌ കോട്ടത്തറയിൽ എൽഡിഎഫിലെ ബാലകൃഷ്‌ണൻ 311 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച്‌ വാർഡ്‌ നിലനിർത്തി.

പുതുനഗരം പഞ്ചായത്തിലെ രണ്ടാം വാർഡ്‌ തെക്കത്തിവട്ടാരത്തിൽ യുഡിഎഫിലെ താജുമ്മ 173 വോട്ടിന്‌ വിജയിച്ച്‌ വാർഡ്‌ നിലനിർത്തി. തച്ചമ്പാറ പഞ്ചായത്തിലെ അഞ്ചാം വാർഡ്‌ മുണ്ടമ്പലത്ത്‌ യുഡിഎഫിലെ നൗഷാദ്‌ ബാബു 75 വോട്ടിനും  മങ്കര പഞ്ചായത്തിലെ നാലാം വാർഡ്‌ കൂരാത്ത്‌ യുഡിഎഫിലെ അനിശ്രീ 127 വോട്ടിനും ജയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top