ചേലക്കര > ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂലനകൾ പുറത്തു വന്നുതുടങ്ങി. ചേലക്കരയിൽ യു ആർ പ്രദീപ് തൊട്ടു പിന്നിലുള്ള യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെക്കാൽ ബഹുദൂരം മുന്നിലാണ്. 12,000ൽ അധികം വോട്ടിന്റെ ലീഡാണ് യു ആർ പ്രദീപിന്.
പാലക്കാടും വയനാട്ടിലും യുഡിഎഫ് സ്ഥാനാർഥികൾ മുന്നിൽ. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് 15,000 വോട്ടിന്റെ ലീഡ്. ഇതുവരെയുള്ള കണക്കനുസരിച്ച് മുൻ തെരഞ്ഞെടുപ്പിനേക്കാൾ 500ൽ അധികം വോട്ടുകൾ എൽഡിഎഫ് നേടി. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി 3,33,000 ൽ അധികം വോട്ടുകൾക്ക് മുന്നിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..