ചേലക്കര > ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ ലീഡ് 12,000 കടന്നു. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനേക്കാൾ 12,060 ൽ അധികം വോട്ടിന് യു ആർ പ്രദീപ് ലീഡ് ചെയ്യുന്നു. ഇവിഎം കൗണ്ടിങ് എട്ടാം റൗണ്ട് പൂർത്തിയായപ്പോൾ തന്നെ 2016ലെ ഭൂരിപക്ഷം മറികടന്നു. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന കണക്കനുസരിച്ച് 51,358 വോട്ടുകൾ യു ആര്‍ പ്രദീപ് നേടി.
ചേലക്കരയിലാണ് രാഷ്ട്രീയ മത്സരം നടക്കുന്നതെന്ന് അവകാശ വാദം ഉന്നയിച്ച കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ് ഒരു ഘട്ടത്തിലും ലീഡ് ഉയർത്താനായില്ല. പ്രതിപക്ഷത്തിന്റെയും സർക്കാരിന്റെയും വിലയിരുത്തൽ നടന്ന തെരഞ്ഞെടുപ്പായിരുന്നു ചേലക്കരയിലേത്. ചെങ്കോട്ടയാണ് ഈ ചേലക്കര എന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലം വിലയിരിത്തിക്കൊണ്ടുള്ള ചേലക്കര മുൻ എംഎൽഎയും ആലത്തൂർ എംപിയുമായ കെ രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്. മണ്ഡലത്തിൽ എൽഡിഎഫ് ആഹ്ലാദ പ്രകടനം ആരംഭിച്ചു.
പാലക്കാട് നടക്കുന്നത് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലാണ് ലീഡ്. 15,000 ൽ അധികം വോട്ടിന്റെ ലീഡാണ് രാഹുലിനുമുള്ളത്. മണ്ഡലത്തിൽ എൽഡിഎഫിന് മുൻ തെരഞ്ഞെടുപ്പിനേക്കാൾ അധികം വോട്ടുകൾ നേടാനായിട്ടുണ്ട്. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി 3,134,000 ൽ അധികം വോട്ടുകൾക്ക് മുന്നിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..