23 December Monday

ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഡോ. സി എച്ച് സുരേഷ് ആറാംതവണയും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

കോട്ടയം > സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും എൽസിവറും പ്രസിദ്ധീകരിച്ച 2024ലെ ലോകത്തെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി ആറാംതവണയും ഇടംനേടി ഡോ. സി എച്ച് സുരേഷ്. തിരുവനന്തപുരത്തെ സിഎസ്‌ഐആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ കെമിക്കൽ സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ ചീഫ് സയൻറിസ്റ്റാണ്‌ ഡോ. സി എച്ച് സുരേഷ്. ഇപ്പോൾ കോട്ടയം പാമ്പാടി ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിൽ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.

പുണെ സാവിത്രിഭായ് ഫൂലെ യൂണിവേഴ്സിറ്റിയിൽനിന്ന് പിഎച്ച്ഡി നേടി കംപ്യൂട്ടേഷണൽ കെമിസ്ട്രി, തിയററ്റിക്കൽ കെമിസ്ട്രി എന്നി മേഖലകളിൽ 250-ൽ അധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നഗോയ യൂണിവേഴ്സിറ്റി(ജപ്പാൻ -ജെഎസ്പിഎസ് ഫെലോ), ഇന്ത്യാന യൂണിവേഴ്സിറ്റി(യുഎസ്എ), മാർബർഗ് യൂണിവേഴ്സിറ്റി ജർമനി തുടങ്ങിയ സ്ഥാപനങ്ങളിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷണം നടത്തിയിട്ടുണ്ട്‌. ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ തെരെഞ്ഞടുക്കപ്പെട്ട ഫെലോയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top