തിരുവനന്തപുരം
വിദ്യാഭ്യാസമേഖല സ്‌ത്രീ സൗഹാർദപരമായി മാറ്റിപ്പണിയണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത പറഞ്ഞു. ഇതിനുതകുംവിധം പാഠ്യപദ്ധതി നവീകരിക്കണം.
സ്‌ത്രീകളും വ്യക്തികളാണെന്ന അവബോധത്തിലേക്ക് സമൂഹത്തെ എത്തിക്കണം. ജൻഡർ പാർക്കുപോലുള്ള സംവിധാനങ്ങൾ സ്‌ത്രീശാക്തീകരണത്തിനുള്ള സ്ഥാപനങ്ങളാക്കി മാറ്റിയെടുക്കണം. സ്‌ത്രീസുരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണം. തൊഴിലില്ലാത്ത സ്‌ത്രീകളുടെ പ്രശ്‌നം എന്നതുപോലെ തൊഴിലിടങ്ങളിലെ സ്‌ത്രീകളുടെ പ്രശ്‌നവും പരിഹരിക്കണമെന്നും ലിംഗനീതി എന്ന പ്രബന്ധം അവതരിപ്പിച്ച് സുജാത പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..