23 December Monday

യോജിച്ച സമരം വേണമെന്ന്‌ ലീഗ്‌; വേണ്ടെന്ന്‌ കോൺഗ്രസ്‌

സ്വന്തം ലേഖികUpdated: Wednesday Jan 29, 2020

കോഴിക്കോട്‌ > പൗരത്വ ഭേദഗതി നിയമത്തിനെതിരെ  യോജിച്ച സമരം വേണമെന്ന്‌ തന്നെയാണ്‌ നിലപാടെന്ന്‌ മുസ്ലിംലീഗ്‌ കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ ഉമ്മർ പാണ്ടികശാല. ഇടതുമുന്നണി നടത്തുന്ന സമരങ്ങളുടെ പിന്നാലെ പോകലല്ല യുഡിഎഫിന്റെ പണിയെന്നായിരുന്നു കെപിസിസി വൈസ്‌ പ്രസിഡന്റ്‌ കൂടിയായ ടി സിദ്ദിഖിന്റെ പ്രതികരണം. യുഡിഎഫ്‌ ജില്ലാ കമ്മിറ്റി നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ ലീഗ്‌, കോൺഗ്രസ്‌ നേതാക്കൾ വ്യത്യസ്‌ത അഭിപ്രായം പ്രകടിപ്പിച്ചത്‌.

സിഎഎയ്‌ക്കെതിരെ ആര്‌ സമരം ചെയ്‌താലും പിന്തുണയ്‌ക്കുമെന്ന്‌ ഉമ്മർ പാണ്ടികശാല പറഞ്ഞു. യോജിച്ച സമരങ്ങൾക്ക്‌  ഇനിയും സാധ്യതയുണ്ട്‌.  അത്തരം ആലോചനകൾ വന്നാൽ ചർച്ചയിലൂടെ ഒന്നിച്ചുപോവണമെന്നുതന്നെയാണ്‌ നിലപാട്‌–- ഉമ്മർ പറഞ്ഞു. സിപിഐ എം നയിക്കുന്ന വഴിയെ പോവണമെന്നതല്ല ഒന്നിച്ചുള്ള സമരംകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്നും ഇനി അതിന്റെ ആവശ്യമില്ലെന്നുമാണ്‌ സിദ്ദിഖ്‌ വാദിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top