22 November Friday

മണ്ണിനടിയിലെ മൃതദേഹം കണ്ടെത്താൻ വിദഗ്‌ധ പരിശീലനം ; ജീവൻതേടി കെഡാവർ
ഡോഗും

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

വിദഗ്ധ പരിശീലനം ലഭിച്ച 
കെഡാവർ ഡോഗ് "എയ്ഞ്ചൽ' ചാലിയാറിന്റെ തീരത്ത് 
പരിശോധന നടത്തുന്നു

മലപ്പുറം
ജീവന്റെ തുടിപ്പുകൾതേടി ചാലിയാറിന്റെ തീരത്ത്‌ കെഡാവർ ഡോഗ്‌  ‘എയ്‌ഞ്ചൽ’ എത്തി. ചാലിയാറിന്റെ തീരങ്ങളിൽ വെള്ളിയാഴ്ച എയ്‌ഞ്ചലിനെ ഉപയോഗിച്ചും മൃതദേഹങ്ങൾക്കായി തിരച്ചിൽ നടത്തി. ഇടുക്കി പൊലീസ്‌ കെ9 സ്‌ക്വാഡിന്റെ ഭാഗമായ എയ്‌ഞ്ചലിന്‌ മണ്ണിനടിയിലെ മൃതദേഹം കണ്ടെത്താൻ വിദഗ്‌ധ പരിശീലനം ലഭിച്ചിട്ടുണ്ട്‌. പെട്ടിമുടി ഉൾപ്പെടെയുള്ള ദുരന്തങ്ങളിൽ മൃതദേഹങ്ങൾ കണ്ടെത്താൻ കെഡാവർ ഡോഗുകൾ പൊലീസിനെ ഏറെ സഹായിച്ചിട്ടുണ്ട്‌. ഇടുക്കി ഡോഗ്‌ സ്‌ക്വാഡിലെ ജിജോ ടി ജോൺ, ടി അഖിൽ, പ്രിൻസ്‌ ജോർജ്‌ എന്നിവർക്കാണ്‌ എയ്‌ഞ്ചലിന്റെ ചുമതല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top