ദുബായ് > മിസിസ് ഇന്റർനാഷണൽ റണ്ണർ അപ്പ് കിരീടത്തിൽ മുത്തമിട്ട് മലയാളി. കോഴിക്കോട്ടുകാരി വിനീത വിശ്വനാഥനാണ് മിസിസ് ഇന്റർനാഷണൽ റണ്ണർ അപ്പായി തെരഞ്ഞെടുക്കപ്പെട്ടത്. കോവൂർ സ്വദേശിയായ വിനീത സൈക്കോളജി കൗൺസിലറും നർത്തകിയുമാണ്.
ഡൽഹിയിൽ നടന്ന ദേശീയ തല മത്സരത്തിൽ മിസിസ് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് മിസിസ് ഇന്റർനാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ വിനീതയ്‌ക്ക് അവസരം കിട്ടിയത്. ടാലന്റ് റൗണ്ട്, നാഷണൽ കോസ്റ്റ്യൂം റൗണ്ട്, ഡിസൈനേഴ്‌സ് റൗണ്ട് എന്നിങ്ങനെ മൂന്ന് റൗണ്ടുകളായായിരുന്നു മത്സരം. ഇന്ത്യൻ രീതിയിലുള്ള വസ്‌ത്രം ധരിച്ചായിരുന്നു വിനീത മത്സരത്തിനെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..