08 September Sunday

ചാൻസലറുടെ ഔദാര്യത്തിന്‌ 
 പ്രത്യുപകാരം; കലിക്കറ്റ് വിസിയുടെ സ്റ്റാഫിൽ കോ ലീ ബി സഖ്യം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024


തേഞ്ഞിപ്പലം
ചാൻസലർ നൽകിയ പദവിക്ക്‌ പ്രത്യുപകാരമായി ബിജെപി അനുകൂല സംഘടനാ നേതാവുൾപ്പെടെയുള്ളവർക്ക്‌ പേഴ്‌സണൽ സ്‌റ്റാഫിൽ ഇടംനൽകി കലിക്കറ്റ്‌ സർവകലാശാലാ വൈസ്‌ ചാൻസലർ.  കോൺഗ്രസ് അധ്യാപക സംഘടനാ നേതാവുകൂടിയായ വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ പേഴ്സണൽ സ്റ്റാഫിനെ കോ–--ലീ–-ബി സംഘടനകൾക്ക് വീതംവച്ചുനൽകി. കോൺഗ്രസ് അനുകൂല സംഘടനയായ സ്റ്റാഫ് ഓർഗനൈസേഷന്റെ  ഏഴുപേരെയും മുസ്ലിംലീഗിന്റെ സോളിഡാരിറ്റി ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസിൽനിന്ന്‌ മൂന്നും ബിജെപിയുടെ കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സെന്ററിൽനിന്ന്‌ രണ്ടുപേരെയുമാണ് നിയമിച്ചത്.

ജോയിന്റ്‌ രജിസ്ട്രാർ കെ ടി റിലേഷാണ് പ്രൈവറ്റ് സെക്രട്ടറി. ഇദ്ദേഹമടക്കം അസി. രജിസ്ട്രാർ ജീവൻ മാത്യു കുര്യൻ, സെക്ഷൻ ഓഫീസർ കെ ആർ സുഭാഷ്,  ഓഫീസ് സൂപ്രണ്ട്  എം പി സറീന, അസിസ്റ്റന്റ്‌ പി ബി നിഷ, ലാബ് അസിസ്റ്റന്റ്‌ ബിജേഷ് മണ്ണിൽ, ഓഫീസ് അറ്റൻഡർ ബി കെ പ്രേംരാജ് എന്നിവരും കോൺഗ്രസ് സംഘടനാ പ്രതിനിധികളാണ്‌. അസി. സെക്ഷൻ ഓഫീസർമാരായ പി വി ഷാഹിന, എം നജീബ്, അസിസ്റ്റന്റ്‌ സി പി മുഹമ്മദ്‌ ഷഫീഖ് എന്നിവരാണ് ലീഗ് സംഘടനാ പ്രതിനിധികൾ. 

ബിജെപി സംഘടനാ നേതാവ്‌ ടി എൻ ശ്രീശാന്താണ്‌ അവരുടെ പ്രതിനിധി. അസി. പ്രോഗ്രാമറായ ഇദ്ദേഹം  സെനറ്റ് തെരഞ്ഞെടുപ്പിൽ ബിജെപി സംഘടനാ സ്ഥാനാർഥിയായിരുന്നു. അസിസ്റ്റന്റ്‌ സി രൂപേഷാണ് മറ്റൊരു ബിജെപി സംഘടനാ പ്രതിനിധി. കലിക്കറ്റ് സർവകലാശാലാ ചരിത്രത്തിൽ ആദ്യമായാണ് പേഴ്സണൽ സ്റ്റാഫിൽ കോ–-ലീ–-ബി സഖ്യം ഒന്നിക്കുന്നത്. സർക്കാർ സമർപ്പിച്ച ലിസ്‌റ്റ്‌ മറികടന്ന്‌ ഡോ. എം കെ ജയരാജ് വിരമിച്ച ഒഴിവിലാണ്‌ ഡോ. പി രവീന്ദ്രനെ സര്‍ക്കാര്‍ പാനല്‍ തള്ളി ചാൻസലർ ആരിഫ് മൊഹമ്മദ് ഖാന്‍ നിയമിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top