21 November Thursday

ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി കലിക്കറ്റ് വിസിയുടെ ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

മാനദണ്ഡങ്ങൾ ലംഘിച്ചുള്ള അസിസ്റ്റന്റുമാരുടെ സ്ഥലമാറ്റത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ വൈസ് ചാൻസലറുടെ ഓഫീസിനുമുന്നിൽ ധർണ നടത്തുന്നു

തേഞ്ഞിപ്പലം > കലിക്കറ്റ് സർവകലാശാലയിൽ നാലുവർഷ ബിരുദ കോഴ്സുകൾ കൈകാര്യംചെയ്യുന്ന സെക്ഷനുകളിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. ജീവനക്കാരെ  തലങ്ങും വിലങ്ങും മാറ്റിയതിനുപുറമെ ലീഗൽ സെല്ലിലും നിയമനങ്ങൾ കൈകാര്യംചെയ്യുന്ന സെക്ഷനുകളിലും കോൺഗ്രസ്, -ലീഗ് സംഘടനാ പ്രതിനിധികളെ കുത്തിനിറച്ചാണ്‌  താൽക്കാലിക വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന്റെ ഉത്തരവ്‌.  

സർവകലാശാലക്ക് 28 ലക്ഷം രൂപ നഷ്ടം വരുത്തിയ ജീവനക്കാരൻ ടി മുഹമ്മദ് സാജിദിന്റെ കേസ് കൈകാര്യംചെയ്യുന്ന സെക്ഷനിലേക്ക് സജീവ ലീഗ് സംഘടനാ പ്രവർത്തകരെയാണ് നിയമിച്ചത്. ലീഗ് സംഘടനയായ സോളിഡാരിറ്റിയുടെ ജനറൽ സെക്രട്ടറിയാണ് സാജിദ്.  

മാനദണ്ഡങ്ങൾ ലംഘിച്ചുള്ള സ്ഥലംമാറ്റത്തിനെതിരെ കലിക്കറ്റ് സർവകലാശാലാ എംപ്ലോയീസ് യൂണിയൻ വൈസ് ചാൻസലർ ഓഫീസിനുമുന്നിൽ ധർണ നടത്തി. വിനോദ് എൻ നീക്കാംപുറത്ത്, വി എസ് നിഖിൽ, ടി ശബീഷ്, എം വി മനോജ് എന്നിവർ സംസാരിച്ചു. സമരത്തെ തുടർന്ന് വൈസ് ചാൻസലർ എംപ്ലോയീസ് യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തി. വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് വൈസ് ചാൻസലർ ഉറപ്പുനൽകിയതോടെ സമരം താൽക്കാലികമായി നിർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top