കൊല്ലം > ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. നിലമ്പൂര്‍ സ്വദേശി സഫ്ന(31)യെയാണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. തഴവ സ്വദേശി കനീഷിന് ജോലി വാഗ്ദാനം ചെയ്തായിരുന്നു യുവതി തട്ടിപ്പ് നടത്തിയത്. കനീഷ് ഓച്ചിറ പൊലീസിൽ നൽകിയ പരാതിയിലാണ് സഫ്നയെ അറസ്റ്റ് ചെയ്തത്.
തായ്‍ലൻഡിലെ കമ്പനിയില്‍ ജോലി വാഗ്ദാനംചെയ്ത് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തിയ ശേഷം ഇയാളിൽ നിന്ന് പലതവണകളായി 1,20,000 രൂപ സഫ്ന കൈപ്പറ്റി. തുടർന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടുവഴി തായ്‍ലൻഡിലെത്തിച്ചു. ഇവിടെനിന്ന് കംമ്പോഡിയയിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
തട്ടിപ്പിനിരയായ വിവരം കനീഷ് ബന്ധുക്കളെ അറിയിച്ചു. കനീഷിന്റെ ബന്ധുക്കൾ ഇയാളെ നാട്ടിലെത്തിക്കുന്നതിനായി സഫ്നയെ ബന്ധപ്പെട്ടു. വീണ്ടും യുവതി 1.50 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ ഇത് കൈപ്പറ്റിയെങ്കിലും കനീഷിനെ നാട്ടിലെത്തിച്ചില്ല. ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നൽകിയതിനെ തുടർന്നാണ് കനീഷിനെ നാട്ടിലെത്തിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..