23 December Monday

വില കുറച്ച്‌ 
അർബുദ 
മരുന്നുകൾ 
ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

തിരുവനന്തപുരം> അർബുദ ചികിത്സയ്‌ക്കുള്ള വിലകൂടിയ മരുന്നുകൾ  കുറഞ്ഞ വിലയ്ക്ക്‌  രോഗികൾക്ക്‌ ലഭ്യമാക്കാനുള്ള സർക്കാർ പദ്ധതിക്ക്‌ വ്യാഴാഴ്ച തുടക്കം.  "കാരുണ്യ സ്‌പർശം–-ലാഭരഹിത അർബുദ മരുന്ന്‌ കൗണ്ടറു'കൾ പദ്ധതി വഴി   247 ബ്രാൻഡഡ് അർബുദ മരുന്നുകളാണ്   ലഭ്യമാക്കുക.   കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കീഴിലുള്ള തെരഞ്ഞെടുത്ത 14 കാരുണ്യ കമ്യൂണിറ്റി ഫാർമസികളിലാകും കൗണ്ടറുകൾ പ്രവർത്തിക്കുക.   സംസ്ഥാനതല ഉദ്‌ഘാടനം വൈകിട്ട്‌ 3.30ന്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്ക് കാരുണ്യ ഫാർമസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top