20 December Friday

ശബരിമല തീർഥാടകരുടെ കാർ മറിഞ്ഞു; ഒരാൾ മരിച്ചു, മൂന്നുപേർക്ക്‌ ഗുരുതര പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024

പത്തനംതിട്ട > ഒൻപത്‌ വയസുകാരി ഉൾപ്പെടെ ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകരാണ്‌ അപകടത്തിൽപ്പെട്ടത്‌. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ മൂന്ന്‌ മണിയോടെ ചാലക്കയം–പമ്പ റോഡിൽ പൊന്നംപാറയിലാണ്‌ അപകടം ഉണ്ടായത്‌. ചങ്ങനാശ്ശേരി പെരുന്ന ചെമ്പകം വീട്ടിൽ ബാബു (63) ആണ് മരിച്ചത്. അപകടത്തിൽ  മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

അപകടത്തെത്തുടർന്ന്‌ ബാബുവിനെ നിലയ്ക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന ഒൻപത്‌ വയസുകാരി ആരുഷിക്കും ശശി, അർജുൻ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌. മൂന്ന്‌ പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. കാറിന്റെ ഡ്രൈവറുൾപ്പെടെ രണ്ട്‌ പേരെ നിസാര പരിക്കുകളോടെ നിലയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top