29 December Sunday

തേനിയില്‍ കാറും മിനിബസും കൂട്ടിയിടിച്ചു; 3 മലയാളികള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

ചെന്നൈ>തമിഴ്‌നാട് തേനിയില്‍ പെരിയകുളത്ത് വാഹനാകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.മിനി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. നമ്പുശ്ശേരി കോളനിയില്‍ അമ്പലത്തുംഗല്‍ ജോജിന്‍ 33, ഗോവിന്ദപുരം കോളനി കാഞ്ഞിരത്താം കുഴി സോണി മോന്‍45,പകലോമറ്റം കോയിക്കല്‍ ജെയിന്‍ തോമസ് 30 എന്നിവരാണ് അപകടത്തില്‍ മരിച്ചത് .

ഇന്ന് പുലര്‍ച്ചെയോടുകൂടുയാണ് അപകടം ഉണ്ടായത്. ഏര്‍ക്കാട് നിന്നും തേനിയിലേക്ക് വരികയായിരുന്ന കാറുമായാണ്  ലോറി കൂട്ടിയിടിച്ചത്.  രണ്ട് വാഹനങ്ങളും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.   ഗോവിന്ദപുരം ചുരത്താന്‍ കുന്നേല്‍ പി ജി ഷാജിയാണ് ചികിത്സയിലുള്ളത

  കെഎല്‍ 39- സി, 2552 എന്ന മാരുതി ഓള്‍ട്ടോ കാര്‍ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു.  മിനി ബസില്‍ 18ഓളം യാത്രക്കാരാണുണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ വെത്തലഗുണ്ട്, പെരിയകുളം,തേനി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കാറില്‍ 4 പേരുണ്ടായരുന്നു. 3 പേര്‍സംഭവസ്ഥലത്ത് തന്നെ മരിച്ചു. കോട്ടയം ജില്ലിയിലേതാണ് വണ്ടി എന്ന് കണ്ടെത്താനായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top