23 December Monday

പാലക്കാട് അമിതവേഗത്തിലെത്തിയ കാറിടിച്ച് രണ്ട് വയോധികർക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

പാലക്കാട് > അമിതവേ​ഗത്തിലെത്തിയ കാറിടിച്ച് രണ്ട് വയോധികർക്ക് ദാരുണാന്ത്യം. പാലക്കാട് കൊടുവായൂരാണ് സംഭവം. 65ഉം 60ഉം വയസ് പ്രായമുള്ള പുരുഷനും സ്ത്രീയുമാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ ഇടതുവശം ചേർന്ന് നടന്നുപോവുകയായിരുന്ന വയോധികരെ ഇടിച്ചിടുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇവർ 10 മീറ്ററിലധികം ദൂരേയ്ക്ക് തെറിച്ചുവീണു. ഡ്രൈവർ മദ്യലഹരിയിലായിരുന്നതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. കാറോടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ കസ്റ്റഡിയിലെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. മരിച്ചവരെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top