22 December Sunday

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർഥിനി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

പാലക്കാട് > റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർഥിനി മരിച്ചു. ചാലിശേരി ബംഗ്ലാവ്കുന്ന് കാരാത്തുപടി ശ്രീപ്രിയ(19)യാണ് മരിച്ചത്. ക്ലാസ്‌ കഴിഞ്ഞ് കുന്നംകുളത്തുനിന്ന്‌ വരികയായിരുന്ന ശ്രീപ്രിയ ന്യൂബസാർ സ്റ്റോപ്പിൽ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്തുനിന്ന്‌ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു.

ചൊവ്വ പകൽ 1.30നായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ശ്രീപ്രിയയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ബാലന്റെയും ശ്രീലതയുടെയും മകളാണ്‌. സഹോദരങ്ങൾ: ശ്രീലേഖ, ശ്രീരാജ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top