22 December Sunday

വിദേശത്തു നിന്ന് ഷിജില്‍ ഓടിയെത്തിയത് മരണത്തിലേയ്ക്ക്: വടകരയില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024


വടകര> ദേശീയപാതയില്‍ മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. മുക്കാളി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം രാവിലെ 6.15 നാണ് അപകടം.

കാര്‍ യാത്രക്കാരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി (38), ന്യൂമാഹി സ്വദേശി കളത്തില്‍ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്. വിദേശത്തുനിന്ന്  വന്ന   ഷിജിലിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന്  കൂട്ടിക്കൊണ്ട്  വരുമ്പോഴാണ് അപകടം സംഭവിച്ചത്.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ജൂബിയാണ് കാര്‍ ഓടിച്ചത്.  കാറില്‍ നിന്ന് തെറിച്ചുവീണ ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. കാറില്‍ കുടുങ്ങിയ മറ്റേയാളെ ഏറെ പണിപ്പെട്ടാണ് അഗ്‌നിരക്ഷാ സേന പുറത്തെടുത്തത്.

 ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ വടകര ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top