22 December Sunday

തിരുവല്ലയിൽ കാറിന് തീ പിടിച്ച് രണ്ട് മരണം

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

തിരുവല്ല > തിരുവല്ല വേങ്ങലിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് രണ്ട് മരണം. കത്തിക്കരിഞ്ഞ നിലയിലാണ് സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവല്ല തുകലശേരി സ്വദേശി രാജു, ഭാര്യ ലൈലി എന്നിവരാണ് മരിച്ചതെന്നാണ് വിവരം. വേളൂർ മുണ്ടകത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. പട്രോളിങിന് എത്തിയ പൊലിസാണ് തീ കത്തുന്ന നിലയിൽ കാർ കണ്ടെത്തിയത്. ചവറിനു തീപിടിച്ചതാണെന്നാണ് കരുതിയതെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ അടുത്തെത്തിയപ്പോഴാണ് കാറാണെന്നു മനസിലായത്.

തുടർന്ന് വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. കാറിന്റെ നമ്പർ ഉപയോ​ഗിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജുവും ഭാര്യയുമാണ് മരിച്ചതെന്ന് കണ്ടെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top