23 December Monday

കൊട്ടാരക്കരയിൽ കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

കൊല്ലം > കൊല്ലം കൊട്ടാരക്കരയിൽ കാർ കെഎസ്ആർടിസി ബസിലിടിച്ചു. കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിന്നിലെ ടയറുകൾ വേർപെട്ടു. എതിർദിശയിൽ നിന്നു വന്ന കാർ ബസിന്റെ പിൻ ഭാ​ഗത്തെ ടയറിന് സീമീപം ഇടിച്ചാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്നയാൾക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top