19 December Thursday

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

വീഡിയോ സ്ക്രീൻഷോട്ട്

കണ്ണൂർ > കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ദേശീയപാതയിൽ കാൽടെക്സ് ജം​ഗ്ഷന് സമീപം വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. തലശേരി ഭാ​ഗത്തേക്ക് പോയിരുന്ന കാറാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ കത്തി നശിച്ചത്.

ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് ‍ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങി. കാർ പൂർണമായി കത്തിനശിച്ചു. തീപിടിച്ചതിന്റെ കാരണം വ്യക്തമല്ല. മാരുതി 800 കാറാണ് കത്തിയത്. കണ്ണൂരിൽ നിന്ന് അ​ഗ്നിരക്ഷാസേനയെത്തി തീയണച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top