കൊച്ചി
ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാരസ്വാതന്ത്ര്യം കാർട്ടൂണിസ്‌റ്റുകൾക്കും ഉണ്ടെന്ന് ഹൈക്കോടതി. ഒട്ടേറെ പേജുകളിൽ എഴുതുന്ന കാര്യം ചെറിയ വരയിൽ ഒതുക്കാൻ കാർട്ടൂണിസ്റ്റിന് കഴിയുമെന്നും ജസ്‌റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെ 70–-ാംവാർഷികാഘോഷത്തിന്റെ ഭാഗമായി 2017ൽ ഒരു ദിനപത്രം പ്രസിദ്ധീകരിച്ച കാർട്ടൂൺ ദേശിയപതാകയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് കോഴിക്കോട് നടക്കാവ് പൊലീസ് എടുത്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അപകീർത്തിപ്പെടുത്താൻ കരുതിക്കൂട്ടി ശ്രമം ഉണ്ടെങ്കിൽ മാത്രമെ കുറ്റം ബാധകമാകൂവെന്നും കോടതി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..