14 October Monday

മദ്യപിച്ച്‌ വാഹനമോടിച്ചു; നടൻ ബൈജുവിനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

തിരുവനന്തപുരം> മദ്യപിച്ച്‌ വാഹനമോടിച്ച നടൻ ബൈജുവിനെതിരെ കേസ്. മദ്യപിച്ച്‌ അമിത വേഗതയിൽ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചതിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ്‌ കേസെടുത്തു. ഇന്നലെ രാത്രി വെള്ളയമ്പലത്ത് വെച്ചാണ് അപകടം ഉണ്ടായത്‌. കവടിയാര്‍ ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെയാണ്‌ ബൈജുവിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ചത്‌.

സംഭവത്തിൽ ബൈക്ക് യാത്രികൻ പരാതി നൽകിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ്‌ മ്യൂസിയം പൊലീസ് കേസെടുത്തത്‌.

കൺട്രോൾ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. എന്നാൽ മദ്യപിച്ചിരുന്നോ എന്ന്‌ പരിശോധിക്കാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹകരിച്ചില്ലെന്നും പൊലീസ്‌ പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത ബൈജുവിനെ പൊലീസ് ജാമ്യത്തില്‍ വിട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top