19 December Thursday

സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

തിരുവനന്തപുരം > നടൻ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. യുവനടി നൽകിയ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ഭീഷണി എന്നീ കുറ്റം ചുമത്തി ബിഎൻഎസ് 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇന്നലെ വൈകുന്നേരമാണ് യുവനടി ഡിജിപിക്ക് ഇ മെയില്‍ വഴി പരാതി നല്‍കിയത്. പരാതി ഉടന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നതു കണക്കിലെടുത്ത് മ്യൂസിയം പൊലീസ് കേസെടുത്തത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top