22 December Sunday

പതിനഞ്ചുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു: പ്രതിക്ക് 11 വർഷം തടവ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

കാസർകോട് > വീട്ടിൽ അതിക്രമിച്ച്‌ കയറി പതിനഞ്ചുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷം തടവും 35,000 രൂപ പിഴയും. മുന്നാട് വട്ടംതട്ട ഉണുപ്പുംകല്ലിലെ ഗോപി എന്ന വിശ്വംഭരനെ(41)യാണ്‌ ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്‌. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ്‌ അനുഭവിക്കണം.

2023 ഏപ്രിൽ 30നാണ്‌ സംഭവം. ആരുമില്ലാത്ത സമയത്ത്‌ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പിന്നീട്‌ പെൺകുട്ടിയെ നിരവധി തവണ പിന്തുടർന്ന് ശല്യപ്പെടുത്തിയതായും പരാതിയുണ്ട്. ബേഡകം ഇൻസ്പെക്ടറായിരുന്ന ടി ദാമോദരനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top